---
title: "വന്‍ വിലക്കുറവുമായി കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ക്ക് തുടക്കം"
english_title: "Kannur Consumerfed Onam Chanda 2026 Price List Subsidy Items"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378749/kannur-consumerfed-onam-chanda-2026-price-list`"
published_at: "2026-08-16T09:24:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8138775c647_1000236624.jpg"
keywords: []
---

# വന്‍ വിലക്കുറവുമായി കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ക്ക് തുടക്കം

> **Lead Summary:** **കണ്ണൂർ** :സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന ജില്ലാതല ഓണച്ചന്തയ്ക്ക് തുടക്കമായി. ചൊവ്വ റൂറല്‍ സഹകരണ ബാങ്കില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ** :സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന ജില്ലാതല ഓണച്ചന്തയ്ക്ക് തുടക്കമായി. ചൊവ്വ റൂറല്‍ സഹകരണ ബാങ്കില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ വിപണി ഇടപെടലുകളാണ് കണ്‍സ്യൂമര്‍ഫെഡ് മുഖേന സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ അഡ്വ. ടി ഒ മോഹനന്‍ എംഎല്‍എ അധ്യക്ഷനായി. കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ കെ പി പ്രമോദന്‍, വാര്‍ഡ് കൗണ്‍സിലര്‍ എം പി അനില്‍കുമാര്‍, കണ്ണൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്ലാനിംഗ് കെ വി ജയേഷ്, ചൊവ്വ റൂറല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍ ടി സുധീന്ദ്രന്‍, കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ വി കെ രാജേഷ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ പി വി ഗണേഷ് കുമാര്‍, ചൊവ്വ റൂറല്‍ സഹകരണ ബേങ്ക് സെക്രട്ടറി എം സുമേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378749/kannur-consumerfed-onam-chanda-2026-price-list`)